test del 4 copy of del 3

ഭരണഘടനാ ഭേദഗതി ബിൽ; ബിജെപി പരാജയം ഏറ്റുവാങ്ങിയതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങളോ?


ന്യൂഡൽഹി ∙ ഭരണഘടനാ ഭേദഗതികൾക്കു കെൽപില്ലെന്നു ലോക്സഭയിലെ വോട്ടെടുപ്പിലൂടെ പരസ്യപ്പെടുത്താൻ എന്തുകൊണ്ട് മോദി സർക്കാർ ഉത്സാഹിച്ചുവെന്നതാണ് ഉത്തരംകിട്ടേണ്ട ചോദ്യം. ദൗർബല്യം മറച്ചുവയ്ക്കുകയെന്നത് ലളിതമായ രാഷ്ട്രീയബോധമാണ്. അത് ബിജെപിക്കു വേണ്ടത്രയുള്ളതാണ്.ബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പിനു മുൻപു പാർലമെന്റ് ചേർന്ന് ബിൽ പരിഗണിക്കണമെന്നതിൽ വാശിയുണ്ടെന്ന പോലെയാണ് സർക്കാർ പെരുമാറിയത്. എന്നാൽ, നിലവിലെ സ്ഥിതിയിൽ വനിതാ സംവരണവിഷയം ബംഗാളിൽ വിലപ്പോകില്ല. തൃണമൂൽ സംവരണ ശതമാനത്തേക്കാളേറെ സീറ്റ് വനിതകൾക്ക് നൽകുന്നുണ്ട്. മണ്ഡല പുനർനിർണയം തെക്ക് – വടക്ക് പ്രശ്നമായി നിലനിർത്തുന്ന പാർട്ടിയാണ് ഡിഎംകെ. അപ്പോൾ അവിടെയും ബിൽ ബിജെപിയുൾപ്പെടുന്ന മുന്നണിക്ക് സഹായകമല്ല. മണ്ഡല പുനർനിർണയമാണ് യഥാർഥ തർക്ക വിഷയം. എന്നാൽ, അതല്ല വനിതാസംവരണം വേഗത്തിൽ നടപ്പാക്കാൻ മോദി ഉത്സാഹിക്കുന്നുവെന്നുമുള്ള ആഖ്യാനം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്.തർക്കമുള്ള ബില്ലുകളിൽ പരമാവധി അഭിപ്രായ ഐക്യത്തിനു ശ്രമിക്കുകയെന്നത് ഏതു സർക്കാരിന്റെയും രീതിയാണ്. വനിതാ സംവരണ നിയമം പാസാക്കാൻ 1996 മുതലുണ്ടായ ശ്രമങ്ങൾതന്നെ ഉദാഹരണം. വനിതാ സംവരണ ബിൽ പ്രതിപക്ഷ പിന്തുണയോടെ 3 വർഷം മുൻപു പാസാക്കിയവർ, സംവരണത്തെയും മണ്ഡല പുനർനിർണയത്തെയും കൂട്ടിക്കെട്ടിയുള്ള ഭരണഘടനാ ഭേദഗതിക്കു പ്രതിപക്ഷത്തിന്റെ പിന്തുണയ്ക്ക് ശ്രമിച്ചതേയില്ല. പ്രതിപക്ഷത്തെ ഏതാനും കക്ഷികളുമായി നാമമാത്രമായ ചർച്ചയാണ് സർക്കാർ നടത്തിയത്. അതിൽത്തന്നെ പല വിശദാംശങ്ങളും നൽകാൻ തയാറായതുമില്ല.


Source link

Back to top button