ഏപ്രില്‍ 18 വരെ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണം; കേരളത്തില്‍ താപനില 40 ഡിഗ്രി കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച അവസാനം വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 18 വരെ ഇപ്പോഴ്തതെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40 ഡിഗ്രിയാണ് താപനില. മലമ്പുഴ ഡാം പരിസരത്താണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ കണക്ക് അനുസരിച്ചാണിത്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 38 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തുന്നത്. വേനല്‍ മഴ പേരിന് പോലും ലഭിക്കാത്ത സാഹചര്യമാണ് ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോഴും കേരളത്തിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന മഴയെ അപേക്ഷിച്ച് നാമമാത്രമാണ് സംസ്ഥാനത്ത് ഇത്തവണ വേനല്‍ മഴ.
Source link


