test del 5 copy of del 3

ഇനി പേടി വേണ്ട… വീടുകൾ, ബാങ്കുകൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പ്; പുതിയ സംവിധാനം സജ്ജം


ആലപ്പുഴ ∙ വീടുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കാൻ പൊലീസും കെൽട്രോണും ചേർന്നു പുതിയ സംവിധാനം സജ്ജമാക്കി. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) എന്നാണു പേര്. ഇപ്പോഴുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി ഇതിനെ ബന്ധിപ്പിക്കും. സ്ഥാപനങ്ങളിൽ ഘടിപ്പിച്ച സെൻസറുകൾ ആളുകളുടെ സാന്നിധ്യം, ചില്ലു തകർക്കൽ, തീ, വാതകച്ചോർച്ച തുടങ്ങിയ അസാധാരണ സംഭവങ്ങൾ കണ്ടെത്തിയാൽ ഉടൻ അലാം പ്രവർത്തിക്കും. വിവരം സിഐഎംഎസ് കൺട്രോൾ റൂമിലേക്കു പോകും. ‌ കെൽട്രോണിന്റെ കൺട്രോൾ റൂം സ്ഥാപിക്കാനുള്ള ഇൻസ്റ്റലേഷൻ ചാർജിനൊപ്പം ചെറിയ തുക മാസവരിയായി അടച്ച് ഈ സേവനം ഉപയോഗിക്കാം. സ്ഥാപനത്തിന്റെ വലുപ്പവും ആവശ്യമായ ഉപകരണങ്ങളും അനുസരിച്ച് ചെലവു വ്യത്യാസപ്പെടും. മോഷണങ്ങളും കുറ്റകൃത്യങ്ങളും തടയൽ, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ, സ്മാർട്ട് ടെക്നോളജി ഉപയോഗിച്ച് പൊലീസ് സേവനം മെച്ചപ്പെടുത്തൽ എന്നിവയാണു സിഐഎംഎസ് ലക്ഷ്യമിടുന്നതെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിവരങ്ങൾക്ക് : https://www.cimskerala.in/


Source link

Back to top button