test del 2
ഒന്നുകിൽ ഭീഷണിപ്പെടുത്തി കപ്പൽ തടയും; ചിലപ്പോൾ പിടിച്ചെടുക്കും; ഇറാനുമേലുള്ള ട്രംപിന്റെ ‘ബ്ലോക്കേഡ്’

ദുബായ്: യു.എസ്. നാവികസേനയുടെ 2022-ലെ നേവൽ ഓപ്പറേഷൻസ് നിയമപുസ്തകത്തിലാണ് നാവിക ഉപരോധത്തെക്കുറിച്ചു പറയുന്നത്. അതനുസരിച്ച്, ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലോ അവരുടെ കൈവശമോ ഉള്ള തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിൽനിന്നും അവിടെനിന്ന് പുറത്തുകടക്കുന്നതിൽനിന്നും കപ്പലുകളെയും വിമാനങ്ങളെയും രാജ്യഭേദമെന്യേ (ശത്രുക്കളോ നിഷ്പക്ഷരാജ്യങ്ങളോ ആരുമാകാം) തടയുന്ന നടപടിയാണ് ബ്ലോക്കേഡ് അഥവാ ഉപരോധം.ഇതുസംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ ഔദ്യോഗികവിജ്ഞാപനത്തിന്റെ രൂപത്തിൽ നാവികർക്ക് കൈമാറുമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ട്.തുറക്കാൻ പറഞ്ഞ ട്രംപ് തന്നെ അടച്ചുഹോർമുസ് അടച്ചതിനെത്തുടർന്നുണ്ടായ ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ കടലിടുക്ക് തുറക്കണമെന്ന് ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു ട്രംപ്. പിന്നീട് ഹോർമുസ് തുറക്കുക തന്റെ ഉത്തരവാദിത്വമല്ലെന്നും അതുപയോഗപ്പെടുത്തുന്ന രാജ്യങ്ങൾ ഇതു നോക്കട്ടെയെന്നും നിലപാടെടുത്തു. ആ ട്രംപ് തന്നെയാണ് ഇപ്പോൾ കടലിടുക്ക് അടച്ചിരിക്കുന്നത്.
Source link

