CINEMA
ക്രൂഡോയിൽ വില വീണ്ടും കത്തുന്നു

ഹോർമുസ് ബ്ളോക്കേഡ് വിനയായി കൊച്ചി: അമേരിക്കയും ഇറാനുമായി പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ച പൊളിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കത്തിക്കയറുന്നു. ഇറാനിൽ നിന്നും ഇറാനിലേക്കും പോകുന്ന കപ്പലുകൾ ഹോർമുസ് ഇടനാഴിയിൽ തടയാനുള്ള അമേരിക്കയുടെ തീരുമാനമാണ് വിപണിയെ ചൂടുപിടിപ്പിച്ചത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ ക്രൂഡോയിൽ വില എട്ട് ശതമാനം വർദ്ധനയോടെ വീണ്ടും ബാരലിന് 103 ഡോളർ കവിഞ്ഞു. ഇറാന്റെ എണ്ണ വിൽപ്പന പൂർണമായും നിലയ്ക്കാൻ ഉപരോധം കാരണമാകും. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 104 ഡോളറും ഡബ്ള്യു.ടി.ഐ ഓയിലിന്റെ വില 106 ഡോളറിലുമാണ്.എണ്ണ വില കുതിച്ചുയർന്നതോടെ ആഗോള സാമ്പത്തിക മേഖല വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. യുദ്ധം ഒരു മാസം കൂടി നീണ്ടാൽ ഗൾഫ് മേഖലയ്ക്കൊപ്പം യൂറോപ്പും മറ്റ് ഏഷ്യൻ രാജ്യങ്ങളും അമേരിക്കയും കടുത്ത പ്രതിസന്ധിയിലാകും. നാണയപ്പെരുപ്പം ഗണ്യമായി ഉയരുന്നതോടെ പലിശ നിരക്ക് കുറയാൻ സാദ്ധ്യത മങ്ങുന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തുന്നത്.
Source link


