test del 3
വിജയ് ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കും; നടന് പൂക്കളെ പേടിയെന്ന പരിഹാസം വ്യാപകം

ചെന്നൈ ∙ 500 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുൻപു ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്നു സൂചന. തിരഞ്ഞെടുപ്പിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങിയേക്കും. ജനനായകൻ നടന്റെ അവസാന ചിത്രമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. അതിനിടെ, കന്യാകുമാരിയിൽ ആരാധകൻ പൂക്കൾ എറിഞ്ഞപ്പോൾ പേടിച്ചോടിയതിൽ നടനു സമൂഹമാധ്യമങ്ങളിൽ പരിഹാസം വ്യാപകമായി.ആറു പേർ കൂടി അറസ്റ്റിൽ ‘ ജനനായകൻ’ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ആറു പേർ കൂടി അറസ്റ്റിലായി. ചിത്രം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 21 പേരുടെ വിവരങ്ങൾ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പൊലീസിനു കൈമാറിയിരുന്നു. ആദ്യം ചിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമാണു പ്രചരിച്ചത്. പിന്നാലെ സിനിമ പൂർണമായി ഇന്റർനെറ്റിലെത്തി.ഒന്നരക്കോടി പിഴ: ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി വിജയ് വരുമാനം മറച്ചുവച്ചതിന് ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ അടയ്ക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ‘പുലി’ എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേൺ രേഖകളിൽ നിന്നു മറച്ചുവച്ചെന്നായിരുന്നു കേസ്. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ൽ വിജയിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.
Source link


