LATEST

നിതിൻ ലോൺ മാഫിയ ഭീഷണിക്കും ഇരയായി 


കണ്ണൂർ: കോളേജിലെ ജാതി അധിക്ഷേപത്തിനുപുറമേ, ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ നിരന്തര ഭീഷണിക്കും മാനസിക പീഡനത്തിനും നിതിൻ രാജ് ഇരയായി. ഇത് വ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റ് സൈബർ പൊലീസ് കണ്ടെത്തി. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിതിന്റെ അദ്ധ്യാപികയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നു.38 ശതമാനം പലിശ നിരക്കിലാണ് നിതിൻ ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്തത്. തുടർന്ന് 19,000 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, താൻ പാവമാണെന്നും തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്നും ലോൺ കമ്പനിക്ക് മറുപടി നൽകി. എന്നാൽ 1,000 രൂപ ഉടൻ അയയ്ക്കണമെന്നും പിന്നാലെ ബാക്കി 18,218 രൂപയും അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയ സന്ദേശങ്ങളാണ് പൊലീസിന്റെ കൈയിലുള്ളത്.


Source link

Back to top button