test del 5 copy of del 3

പാലാ രൂപതാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് 100 വയസ്സ്; ദൈവകൃപയുടെ 100 സംവത്സരങ്ങൾ


പാലാ ∙ പ്രായത്തിൽ നൂറും സംസാരത്തിൽ മുപ്പതും വയസ്സുമാണു പാലാ രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കത്തോലിക്കാ ബിഷപ്പുമാരിൽ ഏറ്റവും മുതിർന്നയാളായ മാർ പള്ളിക്കാപ്പറമ്പിൽ ഇപ്പോഴും ലൈവാണ്. വെറുതേ പറയുകയല്ല, ഒരു സാംപിൾ ഇതാ…

പുതിയകാലത്തെ യുവാക്കളോട് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹത്തോടു ചോദിച്ചു. ഉടൻ വന്നു അദ്ദേഹത്തിന്റെ മറുപടി: ‘അവർ മുതിർന്നവരെ ബഹുമാനിക്കുന്നില്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് എന്നെല്ലാം പറയാം. പണ്ട് കുറച്ചു വസ്തു മക്കൾക്കു വീതംവച്ചു നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് അവർ ഓരോരുത്തരും തങ്ങളുടെ സാധ്യത കണ്ടെത്തി കഴിവു തെളിയിക്കേണ്ട സാഹചര്യമാണുള്ളത്. അതിന് അവർ സ്വതന്ത്രമായി ചില തീരുമാനങ്ങളെടുക്കും. മുതിർന്നവർ അവരോടു സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ചേർത്തു നിർത്തണം. അങ്ങനെ വരുമ്പോൾ അവരെ വെറുതേ കുറ്റം പറയാനാവില്ല. അവർ പറയുന്നതിലും കാര്യങ്ങളുണ്ടെന്നു മനസ്സിലാവും…’ ചെറുപ്പത്തിന്റെ ‘വൈബ്’ അറിഞ്ഞുള്ള ഈ മറുപടിയിലുണ്ട് എല്ലാം.ഈ ദീർഘായുസ്സിന്റെ രഹസ്യം എന്താണ്
രണ്ടു വർഷം മുൻപുവരെ പറത്താനത്തെ സഭയുടെ എസ്റ്റേറ്റിൽ പോയി കൃഷിയൊക്കെ ചെയ്യാൻ കൂടുമായിരുന്നു. എന്നാൽ, ഇപ്പോൾ തീരെ നടക്കാൻ കഴിയില്ല. ദിവസവും രണ്ടുനേരം മാത്രം ഭക്ഷണം മതി. ഗോതമ്പ് ബ്രെഡും മുട്ടയുമാണു പ്രധാനമായും കഴിക്കുന്നത്. കുടുംബത്തിൽ ഏറെപ്പേർക്കും ദീർഘായുസ്സായിരുന്നു. എന്നും പുലർച്ചെ നാലരയ്ക്ക് ഉണരും. ആറിന് ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കും. 3 യാമപ്രാർഥനകൾ ചൊല്ലുന്നതും ഇഷ്ടമാണ്.ഇഷ്ടമുള്ള രാഷ്ട്രീയക്കാരൻ
ഇ.കെ. നായനാരെ വളരെ ഇഷ്ടമായിരുന്നു. ഏറെ അടുപ്പവും ഉണ്ടായിരുന്നു. നർമത്തോടെയുള്ള തുറന്ന സംസാരവും ഹൃദ്യമായ പെരുമാറ്റവുമായിരുന്നു അദ്ദേഹത്തിന്റേത്.


Source link

Back to top button