test del 5 copy of del 3
ഭൂമി വാങ്ങാൻ പിരിച്ചതിനെക്കാൾ അധികം തുക ചെലവായി; വയനാട് പുനരധിവാസ ഫണ്ട് പുറത്തുവിട്ട് കെപിസിസി

കണ്ണൂർ ∙ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്കുകൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടു. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നൂറോളം വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഇതിന്റെ ശിലാസ്ഥാപനം രാഹുൽ ഗാന്ധിയാണ് വയനാട്ടിൽ നിർവഹിച്ചത്. ദുരന്തബാധിതർക്കായി കോൺഗ്രസിന്റെ ഫണ്ട് പിരിവ് സംബന്ധിച്ച് സിപിഎം നേതാക്കൾ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. കേരളത്തിൽ പ്രത്യേകിച്ച് വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫണ്ട് വിവാദം കൂടുതൽ ശക്തമായത്. ഇതോടെയാണ് കെപിസിസി അധ്യക്ഷൻ നേരിട്ടെത്തി വാർത്താ സമ്മേളനം നടത്തിയത്. സർക്കാരിന്റെ പുനരധിവാസത്തിലും ദുരന്തനിവാരണത്തിലും ആളും അർഥവും നൽകി ഞങ്ങൾ സഹായിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കർണാടക, തെലങ്കാന സർക്കാരുകളും വലിയ തുക കൊടുത്തിട്ടുണ്ട്. വയനാട് ദുരന്തത്തിൽ പത്തു രൂപ പോലും കൊടുക്കാത്ത എംഎൽഎ എന്നാണ് മറ്റൊരു ആരോപണം. 50,000 രൂപ ശമ്പളം കൊടുത്തതിനു ചീഫ് സെക്രട്ടറി നന്ദി പ്രകടിപ്പിച്ച അയച്ച കത്ത് എന്റെ പക്കലുണ്ട്. ഞങ്ങൾ വീട് നിർമിക്കുന്നതിനു വേണ്ടി വാങ്ങിയ സ്ഥലത്താണ് അവർ കയ്യേറി വീട് സ്ഥാപിക്കാൻ എത്തിയത്. കോൺഗ്രസിന്റെ ഫണ്ടിലെ കണക്കുകൾ ആർക്കും പരിശോധിക്കാവുന്നതാണ്. സർക്കാരിനോട് സ്ഥലം ചോദിച്ചെങ്കിലും ലഭിച്ചില്ല. അതാണ് പണം മുടക്കി സ്ഥലം വാങ്ങിയത്. രാഹുലിന്റെയും പ്രിയങ്കയുടെയും മണ്ഡലത്തിലെ വിഷയമായതിനാലും കെപിസിസി ഏറ്റെടുത്ത ഒരു സംഭവം ആയതുകൊണ്ടും കൂടുതൽ ഫണ്ട് പിരിവ് കൂടാതെ ഞങ്ങൾ പണം കണ്ടെത്തി വീട് നിർമിക്കും. എഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Source link


