test del 3

‘ജയിച്ചാൽ നിയമസഭ, തോറ്റാൽ പാലാരിവട്ടം ചന്ത; ആ സംവിധായകരെയും നടന്മാരെയും അറസ്റ്റ് ചെയ്യണം’


കോട്ടയം ∙ ജയിക്കാൻ വേണ്ടിയാണു മത്സരിക്കുന്നതെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തനിക്കെതിരെ ലഹരി കേസിലോ സ്ത്രീസംബന്ധമായ വിഷയത്തിന്റെ പേരിലോ പറയാൻ ഒന്നുമില്ലാത്തതു കൊണ്ടാണ് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നത്. മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന എല്ലാവരെയും പിടിച്ച് അകത്തിടണം. സ്ത്രീകൾക്കു പ്രവർത്തിക്കാൻ പറ്റാത്ത മേഖലയായി മലയാള സിനിമയെ മാറ്റിയ സംവിധായകൻമാരും നടൻമാരും ആരുണ്ടെങ്കിലും അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യണം. രമേഷ് പിഷാരടിയുമായി പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെ വന്നപ്പോൾ പിഷാരടി ഒരക്ഷരം മിണ്ടിയിട്ടില്ല. പിഷാരടി പിണറായിക്കെതിരെയോ മോദിക്കെതിരെയോ എന്തെങ്കിലും രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോയെന്നും അഖിൽ മാരാർ മനോരമ ഓൺലൈനോട് പറഞ്ഞു.പ്രചാരണം ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. പ്രതീക്ഷ തുടക്കത്തെക്കാൾ പത്തിരട്ടി വർധിച്ചിട്ടുണ്ട്.ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു ടീം 350 അടിച്ചാൽ 351 റൺസ് അടിച്ച് ജയിക്കണം. അല്ലാതെ 270ൽ ഓൾ ഔട്ട് ആയാൽ കാര്യമില്ലല്ലോ. ജയിച്ചാൽ നിയമസഭയിൽ നിന്ന് സംസാരിക്കാൻ പറ്റും, തോറ്റാൽ പാലാരിവട്ടം ചന്തയിൽ നിന്ന് സംസാരിക്കാം. നിയമസഭയിൽ പോയാൽ നാടിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള അവസരം കിട്ടും. ഇപ്പുറത്താണെങ്കിൽ നമ്മൾ മാറിനിൽക്കേണ്ടി വരും. ഇറങ്ങിയ സ്ഥിതിക്ക് ജയിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ.


Source link

Back to top button