test del 5 copy of del 3
വിമാനക്കമ്പനികളുടെ സമ്മർദം: അധിക ചാർജ് നൽകാതെ സീറ്റ് സിലക്ഷൻ വ്യവസ്ഥ ഒഴിവാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ ആഭ്യന്തര വിമാനങ്ങളിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും അധിക ചാർജ് (സീറ്റ് സിലക‍്ഷൻ ചാർജ്) ഈടാക്കാതെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്ന പുതിയ വ്യവസ്ഥ കേന്ദ്രസർക്കാർ പിൻവലിച്ചു. വിമാനക്കമ്പനികളുടെ സമ്മർദത്തെത്തുടർന്നാണ് തീരുമാനം. വ്യവസ്ഥ ഏപ്രിൽ 20ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പിൻവാങ്ങൽ. നിലവിൽ പല വിമാനക്കമ്പനികളും ഓൺലൈൻ ചെക്ക്–ഇൻ സമയത്ത് 20 ശതമാനത്തിൽ താഴെ സീറ്റുകൾ മാത്രമാണ് സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്നത്. 150 രൂപ മുതൽ 2,000 രൂപ വരെയാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നുണ്ട്. സീറ്റ് സിലക്ട് ചെയ്യാത്തവർക്ക് വിമാനക്കമ്പനി അവസാന നിമിഷം ഓട്ടമാറ്റിക് ആയി അനുവദിക്കുകയാണ് രീതി. ഇതിനെതിരെ പരാതികൾ ഉയർന്നതോടെയാണ് പുതിയ വ്യവസ്ഥ കൊണ്ടുവരാൻ ശ്രമിച്ചത്.
Source link


