CINEMA
‘ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്’; മലയാളികളുടെ പ്രിയ നടി ജനനി അയ്യർ വിവാഹിതയായി

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി ജനനി അയ്യർ വിവാഹിതയായി. നടിയുടെ അടുത്ത സുഹൃത്തും പെെലറ്റുമായ സായി റോഷൻ ശ്യാമാണ് വരൻ. വിവാഹ ചിത്രങ്ങൾ ജനനി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്’ എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്. നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവരുൾപ്പടെ നിരവധിപേരാണ് നടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ജനനിയുടെയും സായിയുടെയും വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചിരുന്നു.
Source link


