test del 3

ഉഷ്ണതാപം, നഗരതാപത്തുരുത്ത്, എൽ നിനോ, അറബിക്കടൽ താപനം..; ചൂട് വർധിപ്പിക്കുന്ന ഘടകങ്ങൾ പലത്


പത്തനംതിട്ട ∙ ചൂട് അസഹ്യമായതോടെ സംസ്ഥാനം നീങ്ങുന്നത് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ ഉഷ്ണ താപപ്രഭാവവും കൂടി ഉൾപ്പെടുത്തേണ്ട സ്ഥിതിവിശേഷത്തിലേക്ക്. വെറ്റ് ബൾബ് ഇഫക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടൊപ്പം ഹീറ്റ് ഡോം ഇഫക്ട് എന്ന് അറിയപ്പെടുന്ന താപക്കുടയും അന്തരീക്ഷമർദത്തിന്റെ ഫലമായി രൂപപ്പെടുന്നു. അതിവേഗ നഗരവൽക്കരണഫലമായ ഹീറ്റ് ഐലൻഡ് എന്ന താപത്തുരുത്ത് പ്രതിഭാസവും സംസ്ഥാനത്ത് ഓരോ വേനലിലും കൂടുതൽ അനുഭവേദ്യമാകുന്ന സ്ഥിതിയാണ്. ഉത്തരേന്ത്യയിൽ മാത്രം പ്രകടമാകുന്ന താപതരംഗം സംസ്ഥാനത്തും സംജാതമാകുമോ എന്നതാണ് മറ്റൊരു ആശങ്ക. വെറ്റ് ബൾബ് ഇഫക്ട്  സാധാരണ താപനിലയ്ക്കു പുറമേ അന്തരീക്ഷ വായുവിലെ ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന ഉഷ്ണത്തെയാണ് വെറ്റ് ബൾബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചൂടിനു പുറമേ ഈർപ്പം കൂടുമ്പോഴാണ് പ്രശ്നം. ശരീരം തണുപ്പിക്കാൻ വിയർപ്പാണ് പ്രകൃതിയുടെ മാർഗം. പക്ഷേ വായുവിൽ ഈർപ്പം കൂടുതലായാൽ വിയർപ്പ് വറ്റില്ല. ചൂടു പുറത്തേക്കു വിട്ട് തണുപ്പിക്കാൻ ശരീരത്തിനു കഴിയാതെ വരും. ഇതാണ് വെറ്റ് ബൾബ് താപനില ഉയരുമ്പോൾ സംഭവിക്കുന്നത്. അന്തരീക്ഷത്തിലെ ഉയർന്ന മർദവുമുള്ള പ്രദേശം കുട പോലെ ചൂടുള്ള വായുവിനെ ഒരു പ്രത്യേക സ്ഥലത്ത് തളച്ചിടുന്ന പ്രതിഭാസമാണ് ഹീറ്റ് ഡോം എന്ന താപക്കുട. കേരളത്തിൽ ഇതിനു സാധ്യത കുറവാണെങ്കിലും പഠനം ആവശ്യമാണെന്ന് ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു.


Source link

Back to top button