test del 4 copy of del 3

‘സിജെപി രാജ്യസുരക്ഷയ്ക്ക് ഭീഷണി’; അക്കൗണ്ട് തടഞ്ഞത് ഐബി റിപ്പോർട്ടിനെ തുടർന്ന്


ന്യൂഡൽഹി∙ കേന്ദ്രസർക്കാർ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത് ഐബി വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാർ വൃത്തങ്ങൾ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നാലെ സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ സമൂഹമാധ്യമമായ എക്സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് ദിവസങ്ങൾക്കുള്ളിലാണു സിജെപിയുടെ എക്സ് അക്കൗണ്ടിന് പൂട്ടുവീണത്. @CJP_2029 എന്ന യൂസർനെയിമിലുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘Account Withheld’ എന്നാണു കാണിക്കുന്നത്. ഒപ്പം “@CJP_2029 has been withheld in IN in response to a legal demand” എന്ന സന്ദേശവും കാണിക്കുന്നുണ്ട്. കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ, എക്സ് അക്കൗണ്ട് തുറക്കുമ്പോൾ വരുന്ന പോപ്-അപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ‘‘പ്രതീക്ഷിച്ചത് പോലെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു’’ എന്ന് കുറിക്കുകയും ചെയ്തു. എന്നാൽ കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തുകയും ചെയ്തു.                          


Source link

Back to top button