test del 5 copy of del 3
കോഴിക്കോടിന് മന്ത്രിയെ കിട്ടാത്തതിൽ ‘കലിപ്പ്’ തീരുന്നില്ല; സമ്മർദം ചെലുത്താത്ത നേതാക്കൾക്കെതിരെ പ്രവർത്തകർ

കോഴിക്കോട് ∙ പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മന്ത്രി സ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി കോഴിക്കോട്ടെ പോര് അടങ്ങുന്നില്ല. യുഡിഎഫ് നേതൃത്വത്തിന്റെ തമ്മിലടിയും പാരവയ്പും കൊണ്ടാണ് ജില്ലയ്ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടെതെന്നാണ് പ്രവർത്തകരുടെ അമർഷം. എൽഡിഎഫിനെതിരെ വീറുറ്റ പോരാട്ടം നടത്തി 12 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 2 മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഒന്ന് കോൺഗ്രസനും ഒന്ന് ലീഗിനും. എന്നാൽ, പ്രഖ്യാപനം വന്നപ്പോൾ അവസാന രണ്ടര വർഷം പാറക്കൽ അബ്ദുല്ലയെ പരിഗണിക്കാം എന്നതു മാത്രമാണ് ആശ്വാസം.മുതിർന്ന കോൺഗ്രസ് നേതൃത്വം ജില്ലയ്ക്കു മന്ത്രിയെ ലഭിക്കാൻ കാര്യമായ ഇടപെട്ടില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. മറ്റു ജില്ലകളിലെ നേതാക്കൾ ജില്ലയുടെ മന്ത്രി സ്ഥാനത്തിനായി പരസ്യമായി തന്നെ ഇറങ്ങി. എന്നാൽ ജില്ലയിൽ നിന്ന് അത്തരമൊരു സമ്മർദമുണ്ടായില്ല. ജില്ലയിലെ സവിശേഷ സാഹചര്യം ആരും ചൂണ്ടിക്കാട്ടാൻ ശ്രമിച്ചില്ല. 25 വർഷമായി ഒരു എംഎൽഎ പോലുമില്ലാതിരുന്ന കോഴിക്കോട്ട് പുതിയൊരു അധികാര കേന്ദ്രം വരുന്നതിൽ ചില നേതാക്കൾക്കുണ്ടായ അസ്വസ്ഥതയാണ് ഇടപെടാതിരിക്കാൻ കാരണമെന്നും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിൽ വിമർശനം നിറയുന്നു.
Source link


