LATEST
പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്ന് മുതൽ

കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളിൽ സമഗ്രമാറ്റംകൊച്ചി: ശമ്പളക്കാരായ നികുതിദായകരുടെ നികുതി കണക്കാക്കുന്നതിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്ന കരട് ആദായ നികുതി നിയമങ്ങൾ 2026 ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. 1961ലെ നിയമങ്ങൾക്ക് പകരം 2025ലെ ആദായ നികുതി ആക്‌ട് ഏപ്രിൽ ഒന്ന് മുതൽ സുഗമമായി നടപ്പാക്കുന്നതിന് പുതിയ മാറ്റം സാഹചര്യമൊരുക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ ആദായ നികുതി സ്ളാബുകളിലും റിട്ടേൺ സമർപ്പിക്കേണ്ട തിയതികളിലും മാറ്റം വരുത്തിയിട്ടില്ല. ഓഡിറ്റ് വേണ്ടാത്ത നികുതി ദായകർക്ക് റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.
Source link



