കൂടുതല്‍ ആളുകളെ കാര്‍ ഉടമകളാക്കണം; കമ്പനികള്‍ പയറ്റുന്നത് ഈ തന്ത്രം

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തിരിച്ചടി മറികടക്കാന്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനികള്‍ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. റെനോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ്, മാരുതി സുസുക്കി, കിയ, ഹോണ്ട മോട്ടോര്‍, നിസാന്‍, സ്കോഡ എന്നിവ നിലവിലുള്ള മോഡലുകളുടെ നവീകരിച്ച പതിപ്പുകള്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടാകുന്ന ഉണര്‍വ് കണക്കിലെടുത്താണ് മോഡലുകളില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടുള്ളത്.
റെനോയുടെ ഡസ്റ്ററിന്റെ നവീകരിച്ച പതിപ്പ് മാര്‍ച്ചില്‍ വിപണിയിലെത്തും. ഡെലിവറി ഏപ്രില്‍ മുതല്‍ തുടങ്ങും. 1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയ്ക്കൊപ്പം ഹൈബ്രിഡ് പതിപ്പും എത്തും. മിഡ്-സൈസ് എസ്.യു.വി വിഭാഗത്തില്‍ വലിയ മത്സരം സൃഷ്ടിക്കാനാണ് റെനോ ലക്ഷ്യമിടുന്നത്.
പ്രധാന സവിശേഷതകള്‍
Source link



