LATEST

പൊരിച്ച മീൻ കഴിച്ചുതീർത്തെന്ന് സംശയം; യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു, പിന്നാലെ ട്വിസ്റ്റ്


മുംബയ്: ചട്ടിയിൽ വറുത്തു വച്ചിരുന്ന മീൻ കഴിച്ചുതീർത്തെന്ന് സംശയിച്ച് യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു. മുംബയിലെ ഗൊരേഗാവ് സ്വദേശിയായ അഫ്‌സറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ സുരേഷ്, രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകസമയം ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, വറുത്തമീൻ കഴിച്ചുതീർത്തത് എലികളായിരുന്നെന്ന് പിന്നീട് മനസിലായി.ഗോരേഗാവിലെ വീട്ടിൽ ഒന്നിച്ച് ഭക്ഷണം തയ്യാറാക്കിയ ശേഷം മദ്യപിച്ചതിന്റെ ക്ഷീണത്തിൽ മൂവരും കിടന്നുറങ്ങുകയായിരുന്നു. എഴുന്നേറ്റപ്പോൾ ചട്ടിയിൽ വറുത്തുവച്ചിരുന്ന മീൻ ബാക്കിയുണ്ടായിരുന്നില്ല. അഫ്‌സർ മുഴുവനും കഴിച്ചു തീർത്തിട്ടുണ്ടാകുമെന്ന് സംശയിച്ച് സുഹൃത്തുക്കൾ അയാളെ വിളിച്ചുണർത്തി ചോദ്യം ചെയ്യാൻ തുടങ്ങി. പിന്നീട് തർക്കം രൂക്ഷമായതോടെ ആയുധം ഉപയോഗിച്ച് അഫ്‌സറിനെ അടിക്കുകയും കല്ലുകൊണ്ട് തലയ്‌ക്കിടിക്കുകയും ചെയ്‌തു.കൊലപാതകത്തിനും ശേഷം കടന്നുകളഞ്ഞ പ്രതികളെ ഏറെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. ആക്രി വിൽപനയായിരുന്നു ഇവരുടെ ജോലി. പ്രതികളുടെ കൈവശം മൊബൈൽഫോണുകളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് നിന്നും മാലിന്യം ശേഖരിക്കുന്ന 50ഓളം പേരെ ചോദ്യം ചെയ്‌ത ശേഷമാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. സുരേഷ് ഹരിയാന സ്വദേശിയും രാജേഷ് നേപ്പാൾ സ്വദേശിയുമാണെന്ന് അതിൽനിന്നും മനസിലായി. സുരേഷിനെ ഹരിയാനയിൽ നിന്നും രാജേഷിനെ മുംബയ് റെയിൽവേസ്റ്റേഷനിൽ നിന്നുമാണ് പിടികൂടിയത്.


Source link

Related Articles

Back to top button