LATEST

ശബരിമല സ്വർണക്കൊള്ള: മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി

കൊല്ലം∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു, ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ ജുഡിഷ്യൽ റിമാൻഡ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് മാർച്ച് 11 വരെ നീട്ടി. ബൈജു, ഗോവർദ്ധൻ എന്നിവരെ നേരിട്ടും പങ്കജ് ഭണ്ഡാരിയെ ഓൺലൈനിലും ഹാജരാക്കിയാണ് റിമാൻഡ് നീട്ടിയത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പങ്കജ് ഭണ്ഡാരിയെ നേരിട്ട് ഹാജരാക്കാതിരുന്നത്.
ദ്വാരപാലക ശില്പക്കേസിൽ കെ.എസ്. ബൈജു സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ച ബൈജുവിന് ദ്വാരപാലക ശില്പക്കേസിൽ ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകാം. ദേവസ്വം ബോർഡ് മുൻ മെമ്പർ എൻ. വിജയകുമാറിന്റെ ജാമ്യഹർജി മാർച്ച് 2ന് പരിഗണിക്കും.


Source link

Related Articles

Back to top button