NATIIONAL

തിരിഞ്ഞുനടന്ന് ആക്രോശം, റൺ-അപ് മാർക്കർ വലിച്ചെറിഞ്ഞു, ചവിട്ടിതെറിപ്പിച്ചു; കട്ടക്കലിപ്പിൽ ബുമ്ര– വിഡിയോ


ബെംഗളൂരു∙ ഐപിഎലില്‍ മോശം അവസ്ഥയിലൂടെയാണ് ലോകോത്തര ബോളറായ ജസ്പ്രീത് ബുമ്ര കടന്നുപോകുന്നത്. മുംബൈ ഇന്ത്യൻസ് പേസർക്ക് സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായിട്ടില്ല. ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബുമ്ര ഐപിഎലിലെ അഞ്ചു മത്സരങ്ങളില്‍നിന്ന് 164 റണ്‍സാണ് വഴങ്ങിയത്. മൈതാനത്ത് പൊതുവെ ശാന്തനായി കാണുന്ന ബുമ്ര ചൂടായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഏപിൽ 12നു റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബുമ്ര രോഷത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബുമ്രയുടെ ഐപിഎല്‍ കരിയറിലെ മോശം പ്രകടനമാണ് ഇത്തവണത്തേത്. പവര്‍പ്ലേയില്‍ 8, മധ്യ ഓവറുകളില്‍ 8.68, ഡെത്ത് ഓവറുകളില്‍ 9.5 എന്നിങ്ങനെയാണ് ബുമ്രയുടെ ഇക്കോണമി. യോര്‍ക്കര്‍, ഓഫ് കട്ടര്‍ ബോളുകളെറിഞ്ഞ് മുന്‍ സീസണുകളില്‍ 60 ശതമാനം വിക്കറ്റ് നേടിയ ബുമ്ര ഇത്തവണ സ്ലോബോളുകളാണ് കൂടുതല്‍ പരീക്ഷിച്ചത്. ഇത് ബുമ്രയുടെ പ്രകടനം മോശമാകാനുള്ള കാരണമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@deepu_dropsൽ നിന്ന് എടുത്തതാണ്


Source link

Back to top button