LATEST
കൊൽക്കത്തയിൽ ഭൂചലനം;ഇറങ്ങിയോടി ആളുകൾ

കൊൽക്കത്ത: കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭപ്പെട്ടത് ഏറെ നേരം ജനം പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയോടെയാണ് റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പിന്നാലെ കെട്ടിടങ്ങളിൽനിന്ന് ആളുകൾ ഇറങ്ങിയോടി. സെക്കൻഡുകൾ ചലനം നീണ്ടുനിന്നു. ബംഗ്ലാദേശാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടിരുന്ന കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ചലനം അനുഭവപ്പെട്ടതോടെ പരിപാടി താത്കാലികമായി നിറുത്തി. ചലനം നന്നായി അനുഭപ്പെട്ടെന്നും സാധനങ്ങൾ താഴെ വീണെന്നും ആളുകൾ പ്രതികരിച്ചു.
Source link



