LATEST

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലീഗിന് കടുത്ത അതൃപ്‌തി, യുഡിഎഫ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകുന്നുവെന്ന് വിലയിരുത്തൽ


കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി പോര് മുറുകിയതിൽ യുഡിഎഫിൽ തന്നെ അതൃപ്‌തി. മുസ്ളീം ലീഗ് നേതൃത്വത്തിന് വലിയ അതൃപ്‌തി ഇക്കാര്യത്തിലുണ്ടെന്നാണ് വിവരം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴിവെച്ചതെന്നും ഇതുകാരണം യുഡിഎഫ് ജനങ്ങളുടെമുന്നിൽ പരിഹാസ്യരാകുന്നുവെന്നും ലീഗ് നേതൃത്വം വിലയിരുത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പക്ഷംപിടിക്കേണ്ട എന്ന നിലപാടാണ് ലീഗിനുള്ളത്. പരസ്യപ്രതികരണം ഇനിയും തുടർന്നാൽ വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടൽ ആവശ്യപ്പെടാനും ലീഗിൽ നീക്കമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം കോൺഗ്രസ് ചോദിക്കുമ്പോൾ മാത്രം പറഞ്ഞാൽമതി എന്നതാണ് ലീഗിന്റെ നിലപാട്. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന നീക്കങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളുമായി കോൺഗ്രസ് പ്രസി‌ഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ഫോണിൽ സംസാരിച്ചു. നിലവിൽ മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.


Source link

Back to top button