ചെന്നൈയില്‍ സിംബാബ്‌വെക്ക് ടോസ്; സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍

ചെന്നൈ: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് ടോസ്. ടോസ് നേടിയ സിക്കന്ദര്‍ റാസ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന മാറ്റമാണ് ടീമില്‍ ഇന്ത്യ വരുത്തിയിരിക്കുന്നത്. റിങ്കു സിംഗിന് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തി. വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് അക്‌സര്‍ മടങ്ങിയെത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. വിന്‍ഡീസ് ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റ് ആശങ്കയില്ലാതെ ഇന്ത്യക്ക് കളിക്കാനാകും. ഇന്നത്തെ മത്സരവും ഞായറാഴ്ച വിന്‍ഡീസിനെതിരായ മത്സരവും വിജയിച്ചാല്‍ ഇന്ത്യക്ക് സെമി കളിക്കാം.
ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
സിംബാബ്‌വെ ടീം: തടിവനാഷെ മറുമനി (വിക്കറ്റ് കീപ്പര്‍), ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയേഴ്‌സ്, റാന്‍ ബേള്‍, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ടോണി മുന്‍യോഗ, താഷിംഗ മുസേകിവ, ബ്രാഡ് ഇവാന്‍സ്, തിനോതെണ്ട മപോസ, ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗരാവ
Source link


