NATIIONAL

ഇസ്രയേലിന് പലസ്തീന്റെ ‘നോ ഹാൻഡ്ഷെയ്ക്’, പാട്ടീദാർ ശരിക്കും ഔട്ടാണോ? ഐപിഎലിൽ ക്യാച്ച് വിവാദം


കായികലോകത്ത് വിവാദങ്ങളുടെ ദിനമാണ് കടന്നുപോയത്. ഐപിഎലിൽ ബെംഗളൂരു– ഗുജറാത്ത് മത്സരത്തിലെ ‘ക്യാച്ച്’ വിവാദമായപ്പോൾ ഫിഫ കോൺഗ്രസിൽ ഇസ്രയേൽ പ്രതിനിധിക്ക് പലസ്തീൻ പ്രതിനിധി ഹസ്തദാനം നൽകാതിരുന്നതാണ് മറ്റൊരു വിവാദം. കുടുംബത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചയാളോട് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ ക്ഷുഭിതനായപ്പോൾ വൈഭവ് സൂര്യവംശിക്ക് തന്റെ കാമുകി സമ്മാന നൽകിയപ്പോഴുള്ള അർഷ്ദീപ് സിങ്ങിന്റെ മുഖഭാവം സൈബർലോകത്ത് ചർച്ചയായി.∙ ‘ക്യാച്ച്’ വിവാദം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറിന്‍റെ വിക്കറ്റിനെ ചൊല്ലി വിവാദം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജയ്സന്‍ ഹോള്‍ഡര്‍ എടുത്ത ക്യാച്ച് നിലത്ത് തട്ടിയെന്നാണ് ആരോപണം. തേഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തി. Read Full Article∙ ക്ലാസൻ കൂളല്ല ∙ കിങ് vs പ്രിൻസ് ആർസിബിയും ഗുജറാത്തും തമ്മിലുള്ള രണ്ടാമത്തെ മത്സരത്തിൽ കാര്യങ്ങൾ അത്ര ‘കൂൾ’ ആയിരുന്നില്ല. മത്സരത്തിൽ ഗിൽ പുറത്തായപ്പോൾ കോലി വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത്. കോലിയുടെ ‘വിന്റേജ്’ ആഘോഷത്തിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗില്ലിനെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ഉച്ചത്തിൽ അലറിക്കൊണ്ട്ന കോലി പന്ത് താഴേയ്ക്കു വലിച്ചെറിഞ്ഞു. ഗില്ലിന് നേരെ തിരിഞ്ഞ് ആവേശത്തോടെ ‘കമോൺ’ എന്ന് വിളിച്ചുപറയുകയും ചെയ്തു. Read Full Article


Source link

Back to top button