test del 4 copy of del 3

ഭാര്യയെ 13 വർഷത്തോളം ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിലും കുറ്റസമ്മതം


ലണ്ടൻ ∙ ഭാര്യയെ 13 വർഷത്തോളം ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നേരത്തെ കുറ്റസമ്മതം നടത്തിയ മുൻ ടോറി കൗൺസിലർ ഫിലിപ്പ് യങ് (49), കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ച കേസിലും കുറ്റക്കാരനാണെന്ന് സമ്മതിച്ചു. വിഞ്ചസ്റ്റർ ക്രൗൺ കോടതിയിലാണ് ഇയാൾ പുതിയ കുറ്റങ്ങൾ സമ്മതിച്ചത്. സ്വിൻഡനിൽ നിന്നുള്ള മുൻ കൗൺസിലറായ ഇയാൾക്കെതിരെ ആകെ 56 കുറ്റപത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിലെല്ലാം ഇയാൾ കുറ്റസമ്മതം നടത്തിയതോടെ വിചാരണയുടെ ആവശ്യം ഒഴിവായതായി ജഡ്ജി പോൾ ഡഗ്‌ഡേൽ അറിയിച്ചജയിലിൽ നിന്ന് വിഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായ ഫിലിപ്പ് യങ്, 2024ൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിച്ചതിനും കൈവശം വച്ചതിനുമുള്ള എട്ട് കുറ്റങ്ങൾ കൂടി സമ്മതിച്ചു. കൂടാതെ, 2019 നും 2024 നും ഇടയിൽ അതിക്രൂരമായ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ച നാല് കുറ്റങ്ങളും ഇയാൾ സമ്മതിച്ചു. 


Source link

Back to top button