test del 3

5 മാസം മുൻപ് സർവീസ് നിർത്തി, പക്ഷേ ബുക്കിങ് നിർത്തിയില്ല; ടിക്കറ്റെടുത്ത് പെരുവഴിയിലായി ജനം


പത്തനംതിട്ട / തിരുവനന്തപുരം ∙ മാസങ്ങൾ മുൻപു സർവീസ് നിർത്തിയ കെഎസ്ആർടിസി ബസിൽ ഇന്നലെയും ഓൺലൈൻ ബുക്കിങ്. രാവിലെ 6.50 കോന്നിയിൽനിന്നു തിരുവനന്തപുരത്തേക്ക് സൂപ്പർഫാസ്റ്റ് ബസ് പുറപ്പെടുമെന്ന് കരുതി ടിക്കറ്റെടുത്തവർ പെരുവഴിയിലായി.ബുക്ക് ചെയ്ത പണം തിരികെ ചോദിച്ച യാത്രക്കാരോട് നെടുമങ്ങാട് ഡിപ്പോയെ സമീപിക്കാനായിരുന്നു നിർദേശം. പരാതിയെത്തുടർന്നു റിസർവേഷൻ പട്ടികയിൽനിന്ന് ഈ സർവീസ് നീക്കിയിട്ടുണ്ട്.


Source link

Back to top button