NEWS

വീണ്ടും സംഹാരതാണ്ഡവം; ഫൈറ്റർ ജെറ്റുകൾക്ക് വഴികാട്ടുന്ന ഇ ടു ഡി ഹോക്ക് ഐ സജ്ജമാക്കി യുഎസ് വിമാനവാഹിനിക്കപ്പൽ, പശ്ചിമേഷ്യ പുകയുന്നു…


പശ്ചിമേഷ്യയെ വീണ്ടുമൊരു വൻ യുദ്ധത്തിന്റെ നിഴലിലാഴ്ത്തുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സ്ട്രെയിറ്റ് ഓഫ് ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കയുടെ അതിശക്തമായ തിരിച്ചടിയും ഉണ്ടായിരിക്കുന്നു.യുഎസ് സെൻട്രൽ കമാൻഡിന്റെ മേൽനോട്ടത്തിൽ, യുഎസ് നേവിയുടെയും എയർഫോഴ്സിന്റെയും യുദ്ധവിമാനങ്ങൾ ഇറാനിലെയും പരിസരപ്രദേശങ്ങളിലെയും 10 സൈനികത്താവളങ്ങളിൽ ഒരേസമയം ബോംബുകൾ വർഷിച്ചു.ഇറാന്റെ മിലിട്ടറി സർവൈലൻസ് ഇൻഫ്രാസ്ട്രക്ചർ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്കയുടെ ഈ വൻ നീക്കം. ഇതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും മിസൈൽ,ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു.അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിൽ (USS Abraham Lincoln – CVN 72) നിന്നും യുദ്ധവിമാനങ്ങൾ ആകാശത്തേക്ക് കുതിച്ചുയരുകയാണ്. റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുപാളയത്തിലേക്ക് പറന്നിറങ്ങാൻ യുഎസ് ഫൈറ്റർ ജെറ്റുകൾക്ക് വഴികാട്ടിയാകുന്നത് E-2D Hawkeye എന്ന അത്യാധുനിക നിരീക്ഷണ വിമാനമാണ്. യുദ്ധരംഗത്ത് യുഎസ് സേനയുടെ നട്ടെല്ലായി മാറാൻ പോകുന്ന ഈ വിമാനത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം:


Source link

Back to top button