NEWS
ലഹരിവേട്ടയ്ക്ക് ‘വോറിയർ’മാർ; പ്രത്യേക പൊലീസ് ഇന്റലിജൻസ് ടീം: ആഞ്ഞുവീശും, തൂഫാൻ

തിരുവനന്തപുരം ∙ ലഹരി മാഫിയയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ യജ്ഞത്തിന്റെ ഭാഗമായി ലഹരിവേട്ടയ്ക്കുള്ള രൂപരേഖ ആഭ്യന്തരവകുപ്പ് തയാറാക്കി. ഓരോ ജില്ലയിലും 100 പേരെ വീതം ‘തൂഫാൻ വോറിയർ’മാരായി നിയോഗിക്കും. രഹസ്യവിവരങ്ങൾ പൊലീസിനെ അറിയിക്കുകയാണ് ദൗത്യം. ജില്ലാ പൊലീസ് മേധാവി ഓരോ ജില്ലയിലെയും ടീമിനെ തിരഞ്ഞെടുക്കും.ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ പുതിയ വിഭാഗം രൂപീകരിച്ചു; തൂഫാൻ ഇന്റലിജൻസ്. ലഹരിവിരുദ്ധ ദിനമായ ഈ മാസം 26ന് എല്ലാ സ്കൂളുകളിലും കോളജുകളിലും തൂഫാൻ യജ്ഞത്തിനു തുടക്കമാകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മേൽനോട്ടത്തിലാണു വിശദ രൂപരേഖ തയാറാക്കിയത്.∙ സംസ്ഥാനാന്തര ലഹരിക്കടത്ത് നേരിടാൻ ഓരോ ജില്ലയിലും പൊലീസിന്റെ പ്രത്യേക ടീം.
Source link


