NEWS

ഇസ്രയേലിൽ ഇറാന്റെ ആക്രമണം; സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറി ബസിൽ– പ്രധാന വാർത്തകൾ


ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതും ഇസ്രയേൽ തിരിച്ചടിച്ചതുമാണ് തിരിച്ചടിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്ത. സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവിട്ടതും കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി തീരുമാനിച്ചതും ശ്രദ്ധിക്കപ്പെട്ട വാർത്തകളായി. ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനുനേരെ ആക്രമണമുണ്ടായതും ദുബായിൽ ബസ് അപകടത്തിൽ 6 ഇന്ത്യക്കാരടക്കം എട്ടുപേർ മരിച്ചതും പ്രധാന സംഭവങ്ങളാണ്. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കി വെടിനിർത്തൽ ലംഘിച്ച് ഇസ്രയേലിനുനേരെ ഇറാന്റെ മിസൈലാക്രമണം. ഇസ്രയേൽ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അധികൃതർ പറഞ്ഞു. തിരിച്ചടിയായി ഇറാനിലെ പെട്രോ കെമിക്കൽ പ്ലാന്‍റുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. തിരിച്ചടിയായി  യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇറാനുനേരെയുള്ള ഇസ്രയേലിന്റെ ആക്രമണം. പിന്നീട്, ഇസ്രയേലിനെതിരായ ആക്രമണം താൽകാലികമായി നിർത്തിവയ്ക്കുന്നതായി ഇറാൻ അറിയിച്ചു.ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. ഇന്ധന ടാങ്കർ കപ്പലിന് തീപിടിച്ചു. 24 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു ആക്രമണം ഉണ്ടായത്.


Source link

Back to top button