സംസ്ഥാനത്ത് ഷിഗെല്ല ആശങ്ക; 21 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു, നാല് പേർ നിരീക്ഷണത്തിൽ

കൽപ്പറ്റ: വയനാട്ടിൽ രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന ഷിഗെല്ല ബാധിതരായ കുട്ടികളുടെ എണ്ണം 21 ആയി . നാല് പേർ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്കൂൾ തുറന്നതുമുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 339 കുട്ടികൾ സമാന രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായാണ് വിവരം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ വയനാട്ടിൽ സന്ദർശനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.
’25 കുട്ടികൾ ആശുപത്രിയിലുണ്ട്. അതിൽ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ നിരീക്ഷണത്തിലാണ്. ചികിത്സയിൽ കഴിയുന്നവരെല്ലാം എട്ട് വയസിന് മുകളിലാണ്. അഞ്ച് വയസിന് താഴെയുള്ളവർക്ക് രോഗം പിടിപെടുമ്പോഴാണ് അവസ്ഥ ഗുരുതരമാകുന്നത്. അതിനാൽ നിലവിൽ ഭയാശങ്കകൾക്ക് സാദ്ധ്യതയില്ല. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്’- കെ മുരളീധരൻ പറഞ്ഞു.
Source link
NEWS


