NEWS

എംബിബിഎസ് വിദ്യാർഥികളില്‍നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; നിർദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ


തിരുവനന്തപുരം ∙ സംസ്ഥാനത്ത് എംബിബിഎസ് വിദ്യാർഥികളില്‍ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് തിരികെ നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ (എന്‍എംസി) നിര്‍ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഇതു സംബന്ധിച്ച് ജൂണ്‍ 6ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2019ലെ എന്‍എംസി നിയമത്തിനു വിരുദ്ധമായി നാലര വര്‍ഷ കോഴ്‌സിന് അഞ്ച് വര്‍ഷ ഫീസ് വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്‍എംസി നിര്‍ദേശത്തെ കുറിച്ച് സര്‍ക്കാരിനു കത്തു നല്‍കിയെന്നും ഡിഎംഇ ഡോ. കെ.വി.വിശ്വനാഥന്‍ പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ 12ന് രണ്ടു മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. സ്വകാര്യ മാനേജ്‌മെന്റുകള്‍, ഫീസ് റഗുലേറ്ററി കമ്മിറ്റി, ഡിഎച്ച്എസ്, ഡിഎംഇ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പുതിയ നിര്‍ദേശമാണെന്നും നടപടിക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കുമെന്നും ഡിഎംഇ പറഞ്ഞു. 


Source link

Back to top button