NEWS
സർക്കാർ സ്ഥാപനങ്ങളിൽ സ്വീപ്പർ നിയമനം: കുടുംബശ്രീ ഡയറക്ടറുടെ ഉത്തരവ് ‘കടുകടുപ്പം’

കൊല്ലം ∙ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ഫെബ്രുവരിയിൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവിലെ സങ്കീർണത ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നു പരാതി.കുറഞ്ഞ വേതനത്തിനുള്ള ജോലിക്ക് സങ്കീർണമായ നടപടികളാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിയമനം നടത്താൻ ഏറെ കടമ്പകൾ കടക്കേണ്ടി വരുമെന്നാണ് ആക്ഷേപം. ജില്ലയിലെ തന്നെ ഒട്ടേറെ സർക്കാർ ഓഫിസുകളിൽ സ്വീപ്പറില്ലെന്നും ഉദ്യോഗസ്ഥർ സ്വന്തം നിലയിലാണ് ഓഫിസുകൾ വൃത്തിയാക്കുന്നതെന്നും പറയുന്നു. ഫെബ്രുവരി 19ലെ ഉത്തരവ് അനുസരിച്ച് ഒരു സർക്കാർ സ്ഥാപനത്തിലെ സ്വീപ്പർ തസ്തികയിലെ ഒഴിവ് സംബന്ധിച്ച് സ്ഥാപന മേലധികാരി ജില്ലാ കുടുംബശ്രീ മിഷൻ കോഓർഡിനേറ്ററെ രേഖാമൂലം വിവരം അറിയിക്കണം. തുടർന്ന് സ്ഥാപന മേഖലയിലെ സിഡിഎസ് പ്രവർത്തകരെ കോഓർഡിനേറ്റർ അറിയിക്കും. തുടർന്ന് സിഡിഎസ് യോഗം ചേർന്ന് ജോലി ചെയ്യാൻ സന്നദ്ധരായ 3 മുതൽ 5 വരെ ആളുകളുടെ പട്ടിക തയാറാക്കി സ്ഥാപന അധികാരിക്ക് സമർപ്പിക്കണം. അവിടെ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. വേതനം സിഡിഎസ് മുഖേന താൽക്കാലിക ജീവനക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
Source link


