LATEST NEWS
ഷെയർ ടാക്സിയെന്ന് തെറ്റിദ്ധരിപ്പിച്ചു, കാറിൽ അപമാനിക്കാൻ ശ്രമം; ഡോർ തുറന്ന് പുറത്തു ചാടി യുവതി

വിഴിഞ്ഞം ∙ ഷെയർ ടാക്സി ആണെന്നു തെറ്റിദ്ധരിപ്പിച്ച് ബസ് സ്റ്റോപ്പിൽ നിന്ന നിയമ വിദ്യാർഥിനിയായ യുവതിയെ കാറിൽ കയറ്റി അപമാനിക്കാൻ ശ്രമം. കാർ വേഗം കുറച്ചപ്പോൾ ഡോർ തുറന്ന് പുറത്തു ചാടിയ യുവതി പരുക്കില്ലാതെ രക്ഷപ്പെട്ടു. തുടർന്നു യുവതി പകർത്തിയ കാറിന്റെ ചിത്രത്തിനു പിന്നാലെ വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേർ അറസ്റ്റിൽ. വെങ്ങാനൂർ മുട്ടയ്ക്കാട് ശാലേം നിവാസിൽ അജിത് രാജ് (44), കോവളം നടുത്തട്ട് മേലെ വീട്ടിൽ അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്.
Source link


