അനന്തൻ കാട്ടിൽ പോരാട്ടവുമായി ആര്യയും കൂട്ടരും

ആര്യ നായകനാകുന്ന മലയാള ചിത്രം അനന്തൻ കാട് റിലീസ് ടീസർ പുറത്തിറങ്ങി. ജൂൺ 25 ന് തിയേറ്ററുകളിൽ എത്തും. പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന അനന്തൻകാടിന്റെ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് ടീസർ എത്തിയത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആര്യ എത്തുന്നത്. ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വൻവിജയമായി മാറിയ ‘മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് അവതരിപ്പിക്കുന്നത്. കന്നട സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ ഈണം ഒരുക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത . ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, ഡിസ്ട്രിബ്യൂഷൻ പാർട്നർ ഡ്രീം ബിഗ് ഫിലിംസ്.പി.ആർ.ഒ: ആതിര ദിൽജിത്ത്.
Source link


