ജോമോന്റെ പുതിയ മുഖം, സന്തോഷ്ട്രോഫി ഫസ്റ്റ് ലുക്ക്

ജോമോൻ ജ്യോതിറിനെ നായകനായി അവതരിപ്പിച്ച് സന്തോഷ് ട്രോഫിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജ് പിന്മാറിയതിനെത്തുടർന്ന് ജോമോനെ നായകനായി കാസ്റ്റ് ചെയ്യുകയായിരുന്നു. മുണ്ടുടുത്ത് കലിപ്പ് ലുക്കിൽ വരുന്ന ജോമോനെ പോസ്റ്ററിൽ കാണാം. ‘പുതിയ മുഖം” എന്ന കുറിപ്പോടെ പോസ്റ്ററിൽ ജോമോനെ അവതരിപ്പിക്കുന്നു. വിപിൻദാസ് ആണ് സംവിധാനം. ഗുരുവായൂരമ്പല നടയ്ക്കുശേഷം വിപിൻ ദാസും ജോമോനും വീണ്ടും ഒരുമിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും വിപിൻദാസാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.
കോ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം: അരവിന്ദ് പുതുശേരി. എഡിറ്റിംഗ് : ജോൺകുട്ടി, സംഗീതം: അങ്കി ത്ത് മേനോൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, പ്രൊഡക്ഷൻ ഡിസൈനർ : സുനിൽ കുമാരൻ, കോസ്റ്റ്യൂം : അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, സൗണ്ട് ഡിസൈനിംഗ്: അരുൺ എസ്. മണി, സൗണ്ട് മിക്സിംഗ് എം.ആർ. രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറ്ക്ടർ രാജേഷ് നാരായണൻ, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Source link


