NEWS
ഹമ്പട ചക്കേ…! ചക്കപ്പൊടിയിലൂടെ രക്തസമ്മർദവും രക്തത്തിലെ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ കഴിയുമെന്ന് പഠനം

ആലപ്പുഴ ∙ ചക്കയ്ക്കു രക്തത്തിലെ പഞ്ചസാരയുടെ അളവു മാത്രമല്ല രക്തസമ്മർദവും രക്തത്തിലെ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ കഴിയുമെന്നു മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. പാകമായ പഴുക്കാത്ത ചക്ക ഉപയോഗിച്ചു 100 പ്രമേഹ രോഗികളിൽ 3 മാസമാണു പഠനം നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ കീഴിലുള്ള കൃഷ്ണപുരം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ തയാറാക്കിയ പാകമായ ചക്കയുടെ ചുള വെയിലിൽ ഉണക്കി പൊടിച്ച ചക്കപ്പൊടിയാണു പഠനത്തിന് ഉപയോഗിച്ചത്.പഠനത്തിൽ പങ്കെടുത്ത 50 പ്രമേഹരോഗികൾക്കു പ്രഭാതഭക്ഷണത്തിനു ചക്കപ്പൊടി വിഭവങ്ങൾ കൊടുത്തു. മറ്റ് 50 പേർക്കു സാധാരണ പ്രാതൽ വിഭവങ്ങളും നിർദേശിച്ചു. ദീർഘനാളായി പ്രമേഹമുള്ള, പഠനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെയാണു പഠനത്തിൽ ഉൾപ്പെടുത്തിയത്. പഠനത്തിൽ പങ്കെടുത്തവരുടെ പ്രാതലിനു മുൻപുള്ള ബ്ലഡ് ഷുഗർ, ഭക്ഷണത്തിനു ശേഷമുള്ളത് എന്നിവ 3 ആഴ്ചയ്ക്കു ശേഷവും 3 മാസത്തിനു ശേഷവും പരിശോധിച്ചപ്പോൾ ചക്കവിഭവങ്ങൾ പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്തിയവരിൽ ഇവ ഗണ്യമായ കുറഞ്ഞെന്നു കണ്ടു.
Source link


