NEWS
ഇറാന്റെ തൊട്ടരികെ ഇസ്രയേൽ രഹസ്യത്താവളങ്ങൾ; എല്ലാം നിയന്ത്രിക്കാൻ മൊസാദ്: ഓപ്പറേഷൻ അസർബൈജാൻ

വാഷിങ്ടൻ∙ ഇറാനെതിരായ യുദ്ധത്തിനിടെ അസർബൈജാനിൽ ഇസ്രയേൽ രഹസ്യ സൈനിക താവളങ്ങൾ ഒരുക്കിയതായി ‘സിഎൻഎൻ’ ചാനൽ റിപ്പോർട്ട് ചെയ്തു.ഇറാന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള അസർബൈജാന്റെ വിവിധ സ്ഥലങ്ങളിലാണ് ഈ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. യുദ്ധസമയത്ത് ഇസ്രയേൽ ആക്രമിച്ച ഇറാനിയൻ നഗരമായ തബ്രിസിൽ നിന്നും വെറും 97 കിലോമീറ്റർ മാത്രം അകലെയായിരുന്നു ഇതിൽ ഏറ്റവും അടുത്തുള്ള സൈനിക കേന്ദ്രം.അസർബൈജാനിൽനിന്ന് ഇസ്രയേൽ ആരംഭിച്ച ദൗത്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മാർച്ച് 4ന് നടന്ന റഹ്മാൻ മൊഗദ്ദാമിന്റെ കൊലപാതകം. റവല്യൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗം തലവനായിരുന്ന ഇദ്ദേഹം. 2024ൽ ട്രംപിനെതിരെയുള്ള വധശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചതായി ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനെതിരായ നീക്കങ്ങളിൽ അസർബൈജാനെ ഒരു പ്രധാന പങ്കാളിയായാണ് ഇസ്രയേൽ കാണുന്നത്. 2016ൽ ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം വാങ്ങിയ ആദ്യ രാജ്യവും അസർബൈജാനാണ്.
Source link


