NEWS
‘ഇന്ത്യക്കാർ കഴിവും കാര്യപ്രാപ്തിയുമുള്ളവർ, അവർ ലോകപ്രശസ്തർ’; പുകഴ്ത്തി പുട്ടിൻ

സെന്റ്പീറ്റേഴ്സ് ബർഗ്∙ റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിൽ (SPIEF) സംസാരിക്കവേയാണ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പുട്ടിൻ വാചാലനായത്. സാങ്കേതിക രംഗത്തെ തൊഴിലാളികളുടെ മികവിന് ഇന്ത്യ രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയെന്നും പുട്ടിൻ വിശദീകരിച്ചു. ഐടി മേഖലയിൽ തൊഴിലാളികളുടെ മികവിന് ഇന്ത്യ രാജ്യാന്തരതലത്തിൽ അംഗീകാരം നേടിയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.‘‘കഴിവുള്ളവരും മികച്ച വിദ്യാഭ്യാസം നേടിയവരും കാര്യപ്രാപ്തിയുള്ളവരുമാണ് ഇന്ത്യക്കാരെന്ന് നമുക്കറിയാം. ലോകമെമ്പാടും അവർ പ്രശസ്തരാണ്, പ്രത്യേകിച്ച് കോഡിങ്ങിന്റെ കാര്യത്തിൽ’’ – പുട്ടിൻ പറഞ്ഞു. രാജ്യാന്തര സോഫ്റ്റ്‌വെയർ വിപണിയിൽ ഇന്ത്യയ്ക്കുള്ള പങ്കിനെക്കുറിച്ചും പുട്ടിൻ എടുത്തുപറഞ്ഞു. ഞങ്ങളുടെ മറ്റൊരു പ്രധാന പങ്കാളിയാണ് ഇന്ത്യ. ഐടി വ്യവസായത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണത്’’– പുട്ടിൻ കൂട്ടിച്ചേർത്തു.
Source link


