LATEST NEWS
ദേശീയപാത സർവീസ് റോഡ് നിർമാണത്തിലെ അപാകത: ലോറിയുടെ ടയർ റോഡിൽ താഴ്ന്നു

കൊയിലാണ്ടി∙ ദേശീയപാതയിൽ പൊയിൽക്കാവ് അണ്ടർപാസിനു സമീപം സർവീസ് റോഡിന്റെ നിർമാണത്തിലെ അപാകത കാരണം ലോറിയുടെ ടയർ റോഡിൽ താണു. ഇത് കാരണം വൻ ഗതാഗതക്കുരുക്ക്. യാത്രക്കാർക്കും വാഹനങ്ങൾക്കും കിഴക്ക് ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും പ്രവേശിക്കാനാവാതെ പ്രയാസപ്പെട്ടു. കരാർ എടുത്ത വാഗാഡ് കമ്പനി അധികൃതർ ദേശീയപാതയുടെ സർവീസ് റോഡിന് ഒരു പ്രാധാന്യവും നൽകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൊല്ലം അണ്ടർപാസിനു സമീപത്തുള്ള സർവീസ് റോഡിന്റെ അവസ്ഥയും ഇതുപോലെ തന്നെ. മേപ്പയൂരിൽ നിന്നു കൊയിലാണ്ടിയിലേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡിലെ വെള്ളക്കെട്ടിലും ഗർത്തങ്ങളിലും വീണ് അപകടങ്ങളുണ്ടാകുന്നു. ഇവിടങ്ങളിലെല്ലാം സർവീസ് റോഡിന്റെയും ഓടയുടെയും ടാറിങ്ങും പൂർത്തിയാക്കിയില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെ സമരങ്ങൾക്കു തയാറെടുക്കുകയാണ് പ്രദേശവാസികൾ.
Source link


