LIFESTYLE

ഇന്ത്യയിലെ പോലെ വിദേശവീടുകളുടെ മുകളിൽ വാട്ടർടാങ്ക് വയ്ക്കാറില്ല; പക്ഷേ 24 മണിക്കൂറും വെള്ളം കിട്ടും! എങ്ങനെ?


ഇന്ത്യയിലെ ഏത് നഗരത്തിലോ ഗ്രാമത്തിലോ ഉള്ള വീടുകളുടെ മുകളിലേക്ക് നോക്കിയാലും ഒരു കാഴ്ച നമുക്ക് സുപരിചിതമാണ് – കറുപ്പോ നീലയോ നിറത്തിലുള്ള പ്ലാസ്റ്റിക് വാട്ടർ ടാങ്കുകൾ. ഓരോ വീട്ടിലെയും ദൈനംദിന ജലലഭ്യത ഉറപ്പാക്കുന്നതിൽ ഈ റൂഫ്ടോപ് ടാങ്കുകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ യുഎസ്, കാനഡ, ഓസ്‌ട്രേലിയ അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ ഒരു കാര്യം പെട്ടെന്ന് ശ്രദ്ധയിൽപ്പെടും, അവിടുത്തെ വീടുകളുടെ മേൽക്കൂരകളിൽ ഇത്തരം വാട്ടർടാങ്കുകൾ കാണാനില്ല. രസകരമായ കാര്യം, ഈ ടാങ്കുകൾ ഇല്ലെങ്കിലും അവിടെയുള്ള വീടുകളിൽ 24 മണിക്കൂറും വെള്ളം ലഭ്യമാണ് താനും.സംഭരണ ടാങ്കുകൾ ഇല്ലാതെ എങ്ങനെയാണ് മുകളിലത്തെ നിലകളിലെ കുളിമുറികളിലും അടുക്കളകളിലും തടസ്സമില്ലാതെ വെള്ളം ഒഴുക്കോടെ എത്തുന്നത്? ഇതിനു പിന്നിലെ രഹസ്യം വിശ്വസനീയമായ അടിസ്ഥാന ജലസൗകര്യങ്ങളും പൈപ്പുകളിലെ സ്ഥിരമായ മർദവും ഒരു നൂറ്റാണ്ട് മുൻപേ അവർ കെട്ടിപ്പടുത്ത മികച്ച മുനിസിപ്പൽ സംവിധാനങ്ങളുമാണ്.വിദേശ വീടുകളിലേക്ക് വെള്ളം എത്തുന്നത് എങ്ങനെ?അമേരിക്ക, കാനഡ, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭൂഗർഭ പൈപ്പ് ലൈനുകളുടെ വളരെ ശക്തമായ ഒരു ശൃംഖലയുണ്ട്. ഈ പൈപ്പുകളിലൂടെ കനത്ത മർദത്തിലാണ് വെള്ളം കടത്തിവിടുന്നത്. വലിയ മുനിസിപ്പൽ പ്ലാന്റുകളിൽ വെള്ളം ശുദ്ധീകരിച്ച ശേഷം ഈ പ്രഷറൈസ്ഡ് നെറ്റ്‌വർക്കിലൂടെ നേരിട്ട് വീടുകളിലേക്ക് എത്തിക്കുന്നു. കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലേക്ക് പോലും വെള്ളം സ്വയം തള്ളിവിടാൻ തക്ക ശക്തമാണ് ഈ പൈപ്പ് ലൈനുകളിലെ മർദം. വെള്ളം എപ്പോഴും ഉയർന്ന മർദത്തിൽ ലഭ്യമായതിനാൽ, വ്യക്തിഗതമായി വീടുകൾക്ക് മുകളിൽ ടാങ്കുകൾ വച്ച് വെള്ളം സംഭരിക്കേണ്ട ആവശ്യം അവിടെ വരുന്നില്ല.‘വാട്ടർ ടവറുകൾ’വിദേശ രാജ്യങ്ങളിൽ ഒട്ടും ജലസംഭരണം നടത്തുന്നില്ല എന്നത് ഒരു തെറ്റായ ധാരണയാണ്. അവർ വെള്ളം സംഭരിക്കുന്നുണ്ട്, പക്ഷേ അത് ഓരോ വീടിന്റെയും മുകളിലല്ല, മറിച്ച് കമ്യൂണിറ്റി അടിസ്ഥാനത്തിലാണ്. ഭീമാകാരമായ വാട്ടർ ടവറുകളും പമ്പ് സ്റ്റേഷനുകളുമാണ് വിദേശ നഗരങ്ങളിൽ സാധാരണയായി കാണാറുള്ളത്. ഇന്ത്യയിലെ റൂഫ്ടോപ് ടാങ്കുകൾ ഒരു കെട്ടിടത്തിന് വേണ്ടി മാത്രമാണെങ്കിൽ, ഈ വാട്ടർ ടവറുകൾ വഴി ഒരു വലിയ പ്രദേശത്തെ മുഴുവനായും ജലവിതരണം നടത്താൻ സാധിക്കും. ജലഉപയോഗം കുറവുള്ള സമയങ്ങളിൽ വെള്ളം സംഭരിക്കാനും, ദിവസം മുഴുവൻ പൈപ്പുകളിൽ ഒരേ രീതിയിലുള്ള ഉയർന്ന ജലസമ്മർദം നിലനിർത്താനും ഈ വാട്ടർ ടവറുകൾ സഹായിക്കുന്നു.


Source link

CINEMA

CINEMA

Back to top button