LIFESTYLE
കേരളത്തിൽ ഇതുപോലെ മറ്റൊരു വീടുണ്ടാകില്ല! ഉള്ളിൽ നിറയെ കൗതുകങ്ങൾ

നിറത്തിൽ കുളിച്ചു പുതുമോടിയിൽ നിൽക്കുന്ന പതിവ് വീടുകളിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് തൃശൂർ മണ്ണംപേട്ടയിലുള്ള ‘സ്വസ്തി’ നൽകുന്നത്. ഒറ്റനോക്കിൽ നിറംമങ്ങിയ പുറംചുവരുകളുള്ള വീട്. ഉയരം കുറച്ച് നീണ്ടുകിടക്കുന്ന മുന്നിലെ പരുപരുത്ത ഓക്സൈഡ് ഭിത്തികൾ മൂലം വീട് ഇരുനിലയാണെന്ന് മനസ്സിലാവുകയേയില്ല.’പക്ഷേ ഇതിനകത്ത് എന്താകും’ എന്നൊരു ആകാംഷ പുറമെനിന്നുകാണുന്ന ആർക്കുംതോന്നാം. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ കഴിവതും സംരക്ഷിച്ചാണ് വീട് നിർമിച്ചത്. അതിനാൽ പച്ചപ്പ് ഒരു പുതപ്പുപോലെ വീടിനെ പൊതിഞ്ഞുനിൽകുന്നു.റസ്റ്റിക് തീമിലുള്ള ഓക്സൈഡും സിമന്റ് ഫിനിഷുമാണ് ചുവരുകൾക്ക് വേറിട്ട ലുക്ക് നൽകുന്നത്.വീടിനുള്ളിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഡൈനിങ്ങിലെ വലിയ ഓക്സൈഡ് വോൾ ആർട്ട് ചെയ്ത ഭിത്തിയാണ്. സ്കൈലൈറ്റ് വഴി പ്രകാശം ഈ ഭിത്തിയെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. ഡൈനിങ്ങിലെ ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം.ലിവിങ്ങിൽ സോഫകൾക്കൊപ്പം ഇൻബിൽറ്റ് ഇരിപ്പിടങ്ങളുമുണ്ട്. ഭിത്തിയിൽ പെയിന്റിങ് പോലെ തോന്നിക്കുന്ന വോൾടൈലുകൾ പതിച്ച് ഭംഗിയാക്കി.ലിവിങ്ങിൽനിന്ന് യുപിവിസി സ്ലൈഡിങ് ഡോർ വഴി ചെറിയ കോർട്യാർഡിലേക്ക് കടക്കാം. വീടിനകത്ത് ഒരു പച്ചത്തുരുത്ത് ഒരുക്കിയിരിക്കുകയാണ് ഇവിടെ. വെർട്ടിക്കൽ വിൻഡോ വഴി കാറ്റ് ഇവിടെയെത്തും. കിണർ വരുന്നത് ഇവിടെയാണ്.
Source link
CINEMA
CINEMA


