NEWS

ആ ശബ്ദസന്ദേശം മാലാ പാർവതിക്ക് കൊടുത്തത് കുക്കു തന്നെ, നിങ്ങൾ കാണുന്നതല്ല സത്യം: ശ്വേത മേനോൻ


സംഘടനയുമായി കൂടിയാലോചിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിയുമായി താരസംഘടനയായ ‘അമ്മ’. ഇവർക്ക് വരും ദിവസങ്ങളിൽ ഔദ്യോഗികമായി വിശദീകരണക്കത്ത് നൽകുമെന്ന് നടി ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു ശ്വേതാ മേനോൻ. നിയമപരമായ ആദ്യപടിയായാണ് നോട്ടീസ് നൽകുന്നത്. കത്ത് ലഭിച്ച് 3 മുതൽ 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവർ മറുപടി നൽകേണ്ടതുണ്ട്. മാധ്യമങ്ങളിൽ വരുന്നത് ഏകപക്ഷീയമായ വാർത്തകളാണെന്നും യഥാർത്ഥ വസ്തുത പലർക്കും അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.  വാച്ച്മാനും ജനറൽ സെക്രട്ടറിയും തമ്മിലുള്ള ശബ്ദസന്ദേശം ചോർന്ന സംഭവം അതീവ ഗൗരവത്തോടെയാണ് സംഘടന കാണുന്നത്. ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ഇത് പുറത്തുപോയത്. താൻ തന്നെയാണ് ആ ശബ്ദസന്ദേശം നടി മാലാ പാർവതിക്ക് കൈമാറിയതെന്ന് ജനറൽ സെക്രട്ടറി തന്നെ ഭരണസമിതിക്ക് മുൻപിൽ സമ്മതിക്കുകയും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ തുടർന്നുള്ള നടപടികൾ ഭരണസമിതിക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. ഓഫിസ് സ്റ്റാഫ് നൽകിയ പരാതിയിൽ കൂടുതൽ വ്യക്തത വന്നതിനു ശേഷം പ്രതികരിക്കാമെന്നും, ഓഡിയോ വിവാദത്തിലുൾപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് നിലവിൽ അവധിയിലാണെന്നും പുതിയൊരാളെ ഏജൻസി നിയമിക്കുമെന്നും ശ്വേത അറിയിച്ചു. പിന്നെ മറ്റൊന്ന് സെക്യൂരിറ്റിയും ജനറൽ സെക്രട്ടറിയും സംസാരിച്ച ഒരു ഓഡിയോ പുറത്തുവന്ന സംഭവമാണ്. അത് ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ചോർന്നത്. അത് ആരാണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ ജനറൽ സെക്രട്ടറി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഞാനാണ് ആ ശബ്ദസന്ദേശം മാലാ പാർവതി ചേച്ചിക്ക് കൊടുത്തതെന്ന് നമ്മളുടെ എല്ലാവരുടെയും മുൻപിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്, അതിനുള്ള ബാക്കി തീരുമാനങ്ങൾ നമ്മുടെ ഭരണസമിതിക്ക് ഉള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോൾ എല്ലാവർക്കും എല്ലാം വ്യക്തമാണ്, മാധ്യമങ്ങൾ മുമ്പാകെയുള്ള കാര്യമല്ല സത്യം.


Source link

Back to top button