NEWS

2 ഇറാൻ നയതന്ത്രജ്ഞരെ ‘പെർസോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് കുവൈത്ത്; ഔദ്യോഗിക പ്രതിഷേധക്കുറിപ്പും പുറത്താക്കൽ ഉത്തരവും കൈമാറി


കുവൈത്ത് സിറ്റി∙ രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഉണ്ടായ മാരകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമായ നടപടിയുമായി കുവൈത്ത്. കുവൈത്തിലെ ഇറാൻ എംബസിയിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യം പുറത്താക്കി. ഇവരോട് 24 മണിക്കൂറിനകം കുവൈത്ത് വിട്ടുപോകാൻ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.കുവൈത്ത് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ, ഇറാന്റെ ചാർജ് ഡി അഫയേഴ്സ് ഹമീദ് ഹമീദ് യാക്കൂബി ഫറിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഔദ്യോഗിക പ്രതിഷേധക്കുറിപ്പും പുറത്താക്കൽ ഉത്തരവും കൈമാറിയത്. കുവൈത്തിലെ ഇറാൻ എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഉദ്യോഗസ്ഥരെ ‘പെർസോണ നോൺ ഗ്രാറ്റ’ (അനാവശ്യ വ്യക്തികൾ) ആയി പ്രഖ്യാപിച്ചതും അടിയന്തരമായി രാജ്യം വിടാൻ ആവശ്യപ്പെട്ടതും. കുവൈത്തിന്റെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള നയതന്ത്രപരമായ മറുപടിയാണ് ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Source link

Back to top button