NEWS

കണ്ണൂരിൽ കെഎസ്‌ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർ ആശുപത്രിയിൽ

കണ്ണൂർ: കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റു.

കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം ഏറെക്കുറേ തകർന്നിട്ടുണ്ട്.


Source link
NEWS

Back to top button