NEWS

വ്യാപക പരാതി; താൽക്കാലിക നിയമനങ്ങൾക്ക് ‍പിടി വീഴും


കോഴിക്കോട് ∙ താൽക്കാലിക ജീവനക്കാരെ സംബന്ധിച്ചു വിവിധ വകുപ്പുകളിൽ കണക്കെടുപ്പ് തുടങ്ങി. 20,000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നവർ അടക്കമുള്ള പതിനായിരക്കണക്കിനു താൽക്കാലിക ജീവനക്കാരാണു വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ മറികടന്നു വകുപ്പുകൾ നേരിട്ടു പരസ്യം നൽകിയാണ് ഇവരെ നിയമിച്ചത്. ഇടതുപക്ഷത്തിനു വേണ്ടപ്പെട്ടവരും നേതാക്കളുടെയും യൂണിയൻ നേതാക്കളുടെയും ബന്ധുക്കളുമാണു ഇത്തരത്തിൽ കൂടുതലും നിയമിക്കപ്പെട്ടത്. നിയമിക്കപ്പെട്ടു 10 വർഷത്തോളമായ ഇവരിൽ പലരെയും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. 10 വർഷമായതിനാൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോടതി ഉത്തരവുകളുമായി എത്തിയവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ പ്രത്യേക കമ്മിറ്റികളെയും നിയോഗിച്ചിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്.


Source link

Back to top button