LIFESTYLE

അന്ന് വാങ്ങാൻ ആരുമില്ല, ഇന്ന് ഐപിഎൽ കപ്പ് ‘തൂക്കിയ’ നായകൻ! സ്വന്തമായി 6.5 കോടിയുടെ ബംഗ്ലാവ്; കുതിച്ചുയർന്ന് ആസ്തി


ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് രജത് പട്ടീദാർ. 2025ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അവരുടെ കന്നി ഐപിഎൽ കിരീടത്തിലേക്കും ഇപ്പോഴിതാ തുടർച്ചയായ രണ്ടാം കിരീടത്തിലേക്കും നയിച്ച് തിളങ്ങുകയാണ് ഈ വലംകയ്യൻ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ. മധ്യപ്രദേശിലെ ഇൻഡോറിലാണ് താരത്തിന്റെ ആഡംബരവീട്. സ്വകാര്യ ജിമ്മും ശാന്തമായ സെൻ ഗാർഡനും ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയതാണ് താരത്തിന്റെ വസതി.വിജയ് നഗറിലെ സ്വപ്നഭവനംഇൻഡോറിലെ ഏറ്റവും ചെലവേറിയതും പ്രീമിയം റെസിഡൻഷ്യൽ മേഖലകളിലൊന്നുമായ വിജയ് നഗറിലാണ് രജത് പട്ടീദാറിന്റെ ഇരുനില ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തെ വിവിധ റിപ്പോർട്ടുകൾ പ്രകാരം ഈ ബംഗ്ലാവിന് ഏകദേശം 6.5 കോടി വിലമതിക്കും. വാണിജ്യ കേന്ദ്രങ്ങൾക്കും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.ഇന്റീരിയറിലെ മിനിമലിസംപല പ്രമുഖ സെലിബ്രിറ്റികളുടെയും വീടുകളിൽ കാണാറുള്ള അമിതമായ അലങ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി, തികച്ചും ശാന്തവും ലളിതവുമായ ‘മിനിമലിസ്റ്റ്–മോഡേൺ’ ഡിസൈൻ ആണ് ഈ ബംഗ്ലാവിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ പുറംഭാഗം സാൻഡ്സ്റ്റോൺ ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് കെട്ടിടത്തിന് ഒരു ക്ലാസിക് രൂപവും കാലാതീതമായ ഭംഗിയും നൽകുന്നു. താരത്തിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ പലപ്പോഴും ഈ മനോഹരമായ പശ്ചാത്തലം കാണാം.വിശാലവും വായുസഞ്ചാരമുള്ളതുമായ ലിവിങ് റൂമാണ് വീടിനുള്ളത്. വീടിന് കൂടുതൽ ഭംഗിയും പ്രൗഢിയും നൽകാൻ ഇറ്റാലിയൻ മാർബിൾ തറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തികൾക്ക് നൽകിയിരിക്കുന്ന ന്യൂട്രൽ കളർ പാലറ്റുകൾ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു.


Source link

CINEMA

CINEMA

Back to top button