LIFESTYLE

ഊണുമുറി ഇന്ത്യയിൽ, അടുക്കള മ്യാൻമറിൽ! സമയത്തിലും വ്യത്യാസം; ഇങ്ങനെ ഒരു വീടുണ്ട്


വീടിന്റെ ഒരു പാതി കേരളത്തിലും മറുപാതി തമിഴ്നാട്ടിലും. അങ്ങനെയൊരു വീട് വിൽക്കാൻ പെടാപ്പാടുപെടുന്ന നായകൻ. ‘കേരള ഹൗസ് ഉടൻ വില്പനയ്ക്ക്’ എന്ന എന്ന സിനിമ ഓർമയില്ലേ? എന്നാൽ ഈ സിനിമാക്കഥയെ വെല്ലുന്ന വീട് ശരിക്കുമുണ്ട്. സംസ്ഥാനങ്ങൾക്കിടയിലല്ല, രണ്ട് രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന വീടാണിത്. മ്യാൻമറിൽ അടുക്കളയും ഇന്ത്യയിൽ തീൻമേശയുമുള്ള ഒരു വീട്!നാഗാലാൻഡിലെ ലോങ്ങ്വ എന്ന സ്ഥലത്തെ ഗ്രാമത്തലവന്റെ വീടാണിത്. വീടിന്റെ ഒരു ഭാഗം ഇന്ത്യയിലാണെങ്കിൽ മറുഭാഗം മ്യാൻമറിലാണ്. വീടിന്റെ നടുഭാഗത്ത് കൂടി ഒരു അദൃശ്യ അതിർത്തി നിലനിൽക്കുന്നു. ഗ്രാമം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളിൽ പലരും പകർത്തിയ വ്യത്യസ്തമായ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. വീടിനുള്ളിലെ കോറിഡോറിൻ്റെ ഇരുഭാഗങ്ങളിലുമായി കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നു. ഇടതുഭാഗത്തെ കിടപ്പുമുറികൾ മ്യാൻമറിലാണ്. വലതുഭാഗത്തേതാകട്ടെ ഇന്ത്യയിലും. ഒരേസമയത്ത് രണ്ട് രാജ്യങ്ങളിൽ ജീവിക്കുകയാണ് ഈ വീട്ടിലുള്ളവർ.വീടിനുള്ളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ സമയത്തിന് പോലും മാറ്റം ഉണ്ടെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഇന്ത്യൻ സമയത്തേക്കാൾ ഒരു മണിക്കൂർ മുൻപിലാണ് മ്യാൻമറിലെ സമയം.ഉള്ളിൽ കയറിയാൽ ചില ഫോണുകൾ മ്യാന്മറിലെ സമയവും മറ്റു ചിലത് ഒരു മണിക്കൂർ പുറകിൽ ഇന്ത്യയിലെ സമയവുമാണ് കാണിക്കുക. ഇതിൽ ഏതു സമയം തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ വീട്ടുകാർക്ക് പോലുമുണ്ട് കൺഫ്യൂഷൻ. വീട്ടിലേക്ക് പ്രവേശിക്കാനുള്ള അര മതിലിന്റെ ഒരു ഭാഗത്ത് മ്യാൻമർ പതാകയും മറുഭാഗത്ത് ഇന്ത്യൻ പതാകയും വരച്ചു ചേർത്തിരിക്കുന്നത് കാണാം.ഇന്ത്യ -മ്യാന്മർ അതിർത്തികൾ ഉണ്ടാകുന്നതിന് വളരെ മുൻപ് തന്നെ കോന്യാക് എന്ന ഗോത്ര വിഭാഗം ഈ മേഖലയിൽ അധിവസിച്ചിരുന്നു. അത്തരത്തിൽ കാലങ്ങൾക്ക് മുൻപ് നിർമിക്കപ്പെട്ട പരമ്പരാഗത ശൈലിയിലുള്ള വീടാണിത്.


Source link

CINEMA

CINEMA

Back to top button