NEWS

‘സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു, തിരിച്ചടി അന്നേ ഓർമിപ്പിച്ചു’


തിരുവനന്തപുരം∙ നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മഞ്ഞക്കുറ്റിയെ വിമര്‍ശിച്ച് ജി.സുധാകരന്‍. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമായിരുന്നു മഞ്ഞക്കുറ്റിയെന്ന് ജി.സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരടി മുന്നോട്ട് വച്ചാല്‍ രണ്ടടി പിന്നോട്ടുവയ്ക്കണമെന്ന ലെനിന്റെ അടവ് നയം സിപിഎം മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മഞ്ഞക്കുറ്റി അപ്പോള്‍ തന്നെ അവര്‍ ഊരുമായിരുന്നു. മഞ്ഞക്കുറ്റി ഇപ്പോള്‍ നാട്ടുകാര്‍ ഊരിയില്ലേ? ആലോചിക്കാതെ കാണിച്ച വേണ്ടാതീനമാണ് അത്. സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമിപ്പിച്ചിരുന്നെവെന്നും ജി. സുധാകരന്‍ പറഞ്ഞു.


Source link

Back to top button