LATEST NEWS
‘ഒത്തുതീർക്കാമായിരുന്ന സമരത്തെ സർക്കാർ തെരുവിൽ വലിച്ചിഴച്ചു; ജനം ഭരണത്തിന്റെ അടിവേര് ഇളക്കി’

തിരുവനന്തപുരം∙ ഇടതു സര്‍ക്കാരിനെ അധികാരത്തില്‍നിന്നു പുറത്താക്കിയ ജനങ്ങള്‍ക്കു നന്ദി അറിയിച്ച് ആശമാര്‍. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന് ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ആശമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി വിഭാഗങ്ങളോട് സര്‍ക്കാര്‍ കാട്ടിയ ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും ഈ വിധിയെഴുത്തിനു നിമിത്തമായിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന്, ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു എന്നിവര്‍ അറിയിച്ചു.
Source link


