LATEST NEWS
ഇറാനെ ‘തോക്കുകാട്ടി’ വെല്ലുവിളിച്ച് ട്രംപ്; കപ്പൽ കത്തിക്കുമെന്ന് ഇറാൻ, യുഎസിൽ ‘പലിശ’ നാടകം, എണ്ണയ്ക്ക് തീവില, ഇടിഞ്ഞ് ഓഹരി, സ്വർണം

ആണവ ഡീൽ ഉടൻ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനുമേൽ പുത്തൻ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൈയിൽ തോക്കുംപിടിച്ച് ഇറാന് മുന്നറിയിപ്പ് നൽകുന്ന, തന്റെ ‘എഐ നിർമിത ചിത്രം’ ട്രംപ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു.ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുംപോകുന്ന കപ്പലുകളെ തടയുന്ന നടപടി യുഎസ് സൈന്യം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇനിയും ആക്രമിക്കാനാണ് ശ്രമമെങ്കിൽ യുഎസിന്റെ കപ്പലുകൾക്ക് തീയിടുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സൈന്യമായ റവല്യൂഷനറി ഗാർഡ് കോറും (ഐആർജിസി) രംഗത്തെത്തി.കേവലം ക്രൂഡ് ഓയിൽ മാത്രമല്ല – വളം, കെമിക്കലുകൾ, സിമന്റ്, പെറ്റ്കോക്ക്, ധാന്യങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി നിർണായകമായ അവശ്യവസ്തുക്കളെല്ലാം ഹോർമുസ് കടക്കാനാവാതെ രണ്ടുമാസത്തോളമായി കെട്ടിക്കിടക്കുന്നത് ലോക സാമ്പത്തിക മേഖലയ്ക്ക് വൻ ആഘാതമാണ്. ഹോർമുസ് തുറന്നാലും കപ്പൽ ഗതാഗതം സാധാരണ നിലയിലാകാൻ മാസങ്ങളോളം എടുക്കുമെന്നതും തിരിച്ചടിയാണ്.
Source link


